October 15, 2026

ബി.ജെ.പി.സ്ഥാപക ദിനം പതാക ഉയർത്തി

0
IMG_20220406_174813.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ; ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കാര്യാലയത്തിൽ ജില്ലാ പ്രസിഡന്റ് കെ പി മധു പതാക ഉയർത്തി.
 1980 ൽ രൂപംകൊണ്ട ഭാരതീയ ജനതാ പാർട്ടി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി മാറിയെന്നും, ഏറ്റവും കൂടുതൽ ലോകസഭ എംപി മാർ ഉള്ളതും, ചരിത്രത്തിലാദ്യമായി നൂറിൽ കൂടുതൽ രാജ്യസഭ അംഗങ്ങളുള്ള രാഷ്ട്രീയ പ്രസ്ഥാനമായി ഭാരതീയ ജനതാ പാർട്ടി ചുരുങ്ങിയ കാലഘട്ടം കൊണ്ട് വളർന്നു വന്നതിൽ ഓരോ ബിജെപി പ്രവർത്തകനും അഭിമാനിക്കാവുന്നതാണ് എന്ന്  ജില്ലാ പ്രസിഡന്റ് പറഞ്ഞു. ഭാരതത്തിലെ ഇരുപതോളം സംസ്ഥാനങ്ങളിൽ  ഭരണം നടത്തുകയും ഏറ്റവും കൂടുതൽ എംഎൽഎമാർ ഉള്ള പാർട്ടിയാണ് ബി ജെ പി.
 വയനാട് ജില്ലയിലും ശക്തമായ ഒരു പാർട്ടിയായി ബിജെപിയെ വളർത്തിയെടുക്കാൻ ഓരോ ബിജെപി പ്രവർത്തകനും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 എസ് ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ  പള്ളിയറ, ജില്ലാ ജനറൽ സെക്രട്ടറി കെ  ശ്രീനിവാസൻ, കെ മോഹൻദാസ്, സംസ്ഥാന സമിതി അംഗം കെ സദാനന്ദൻ  തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *