September 18, 2026

ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത നവകേരള സൃഷ്ടി അപകടകരം: ടി.സിദ്ദിഖ്, എം.എല്‍.എ

0
IMG_20220406_175150.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പൊതുജനങ്ങളെ ബോധ്യപ്പെടുത്താതെ അവരുടെ അവകാശങ്ങളെ അവഗണിച്ചു കൊണ്ടുള്ള വികസനവും നവകേരള സൃഷ്ടിയും അപകടകരമാണ്. പരിധിയില്ലാതെയുള്ള കടമെടുപ്പ് സാധാരണ ജനങ്ങളുടെ മേല്‍ കെട്ടിവെച്ച് തടിതപ്പുന്ന ഭരണകൂടം മാപ്പര്‍ഹിക്കുന്നില്ലെന്നും വയനാട് ജില്ലാ ഗവ. സെര്‍വന്റസ് സഹകരണ സംഘത്തിന്റെ പത്താം വാര്‍ഷിക സമ്മേളനം സംഗമം 2022 ഉദ്ഘാടനം ചെയ്തു കൊണ്ട് ബഹു.ടി.സിദ്ദിഖ് എം എല്‍ എ അഭിപ്രായപ്പെട്ടു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തി.
വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നിജേഷ് അരവിന്ദ് നവകേരള സൃഷ്ടിയും, മാറുന്ന വികസന കാഴ്ചപ്പാടുകളും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സെമിനാര്‍ നടത്തി. സഹകരണ സംഘം പ്രസിഡണ്ട് കെ ടി ഷാജി അധ്യക്ഷത വഹിച്ചു. മോബിഷ് പി തോമസ്, കെ.ഇ.ഷീജമോള്‍, വി.സി സത്യന്‍, സജി ജോണ്‍, എം.നസീമ, കെ.വി ബിന്ദുലേഖ, ഇ.വി.ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *