April 20, 2024

ലോകാരോഗ്യ ദിനാചാരണം- ജില്ലാതല ഉദ്ഘാടനം നാളെ മീനങ്ങാടിയിൽ

0
Img 20220406 175611.jpg
ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ ലോകരോഗ്യ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും സെമിനാറും മീനങ്ങാടി സെന്റ് പീറ്റേഴ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നാളെ നടക്കും .
ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിക്കും ലോകാരോഗ്യ ദിനത്തോടാനുബന്ധിച്ചള്ള തൈ വിതരണം മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഇ വിനയൻ നിർവഹിക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന മുഖ്യ പ്രഭാഷണവും ഡി പി എം ഡോ. സമീഹ സൈതലവി ദിനാചാരണ സന്ദേശവും നൽകും. തുടർന്ന്  കാലാവസ്ഥ വ്യതിയാനവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തെ അധികരിച്ചു നടത്തപ്പെടുന്ന സെമിമിനാറിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് വനിതാ വിഭാഗം കൺവീനർ ഡോ. ടി ആർ സുഷമ ക്ലാസ്സ്‌ എടുക്കും.
ദിനാചാരണത്തോടനുബന്ധിച്ച് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒരു തൈ എങ്കിലും വെച്ച് പിടിപ്പിക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *