IMG_20220407_195252.jpg

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൽപ്പറ്റ ബ്രാഞ്ച് പരിപാടികൾ സംഘടിപ്പിച്ചു


AdAd
കൽപ്പറ്റ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൽപ്പറ്റ ബ്രാഞ്ച്  പരിപാടികൾ സംഘടിപ്പിച്ചു.  ഫാത്തിമ നേഴ്സിങ് സ്കൂൾ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഐ എം എ കൽപ്പറ്റ  പ്രസിഡന്റ്  ഡോ രാജേഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു.ആർദ്രം ജില്ലാ നോഡെൽ ഓഫീസർ സുഷമ   പി.എസ് നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന വിഷയത്തെ മുൻനിർത്തി ലോക ആരോഗ്യ സന്ദേശം നൽകി.സീനിയർ സർജൻ ഡോ :വി. ജെ സെബാസ്റ്റ്യൻ  പ്രിൻസിപ്പാൾ സിസ്റ്റർ സിസിലി എന്നിവർ സംസാരിച്ചു. പൊതു ഇടങ്ങളിൽ കൂടി ബോധംഅറ്റു കുഴഞ്ഞു വീഴുന്നവരെ ആശുപത്രികളിലെത്തിക്കും വരെ അവരുടെ ജീവൻ നിലനിർത്താനുള്ള ശാസ്ത്രിയമായ ജീവൻ രക്ഷപ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനുള്ള ഐ എം എയുടെ    പദ്ധതിയെ കുറിച് വിശദീകരണം നടന്നു.തുടർന്നു ഐ എം എ കൽപ്പറ്റ സെക്രട്ടറി  ഡോ   ശ്രീഹർഷയുടെ നേതൃത്തത്തിൽ നൂറോളം വിദ്യാർത്ഥിനികൾക്ക് എമർജൻസി ലൈഫ് സപ്പോർട്ട് ട്രെയിനിങ് പരിശീലനം നൽകി.ടി. ഒ ടി ട്രെയിനിങ് ലഭിച്ചവർക്ക്‌ ക്ലബ്ബുകളിലും റെസിഡൻസ് അസോസിയേഷനുകളിലും അയൽകൂട്ടങ്ങളിലും എല്ലാം തുടർന്ന് സഘടിപ്പിക്കപ്പെടുന്ന പരിശീലനങ്ങൾക്ക് നേതൃത്തം നൽകും.  
Ad Ad

Leave a Reply

Leave a Reply

Your email address will not be published.