April 27, 2024

പഞ്ച ഗുസ്തി കേരള പുരുഷ ടീമിനെ നയിക്കാൻ നവീൻ പോൾ കാഞ്ഞൂക്കാരൻ

0
Img 20220407 200644.jpg
കൽപ്പറ്റ :ദേശീയ പഞ്ച ഗുസ്തി കേരള പുരുഷ ടീമിനെ നയിക്കാൻ നവീൻ പോൾ കാഞ്ഞൂക്കാരൻ. ഹൈദരാബാദിൽ വെച്ച് നടക്കുന്ന ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻ ഷിപ്പിൽ കേരള പുരുഷ ടീംമിനെ നവീൻ പോൾ വയനാട് നയിക്കും.

വയനാട് ജില്ലാ പഞ്ച ഗുസ്തി അസോസിയേഷൻ സെക്രട്ടറിയും, സംസ്ഥാന പഞ്ച ഗുസ്തി താരവുമാണ് നവീൻ പോൾ.
2005 – മുതൽ തുടർച്ച യായി 10- വർഷം വയനാട് ജില്ലാ ബെസ്റ്റ് ആം ബെൻഡർ ആയിരുന്നു നവീൻ.
ഇതിന് പുറമെ കരാട്ടെ ഇന്ത്യ ഓർഗാനൈസേ ഷന്റെ അംഗീകൃത റഫറി കൂടിയാണ് നവീൻ.
പുൽപ്പള്ളി സ്വദേശിയായ നവീൻ കെ. പി. സി. സി നിർവ്വാഹക അംഗം കെ. എൽ പൗലോസ് – ആനീ ദമ്പതി കളുടെ മകനാണ്.
 ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ കോമേഴ്സ് അദ്ധ്യാ പകനും കൂടി യാണ് നവീൻ പോൾ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *