April 25, 2026

സിദ്ധ വൈദ്യ താളിയോല ഗ്രന്ഥ പ്രദർശനം സംഘടിപ്പിച്ചു

0
IMG_20220408_182632.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ :ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 200 വർഷം പഴക്കമുള്ള സിദ്ധ വൈദ്യ താളിയോല ഗ്രന്ഥങ്ങൾ മുത്തങ്ങ
ചുക്കാലിക്കുനി കോളനിയിൽ പ്രദർശിപ്പിച്ചു. പേപ്പർ കണ്ടു പിടിക്കുന്നതിന് മുമ്പ് വായ് മൊഴി മാത്രമുള്ള ലോകത്തിൽ കരിമ്പനയുടെ ഓല ഉണക്കി അതിൽ നാരായം കൊണ്ട് എഴുതിയാണ് സിദ്ധ മരുന്ന് മുറകൾ വരും തലമുറകൾക്കു കൈമാറാൻ വൈദ്യ ഗുരുക്കന്മാർ സൂക്ഷിച്ചു വച്ചത്.ഡോ :അരുൺ ബേബി താളിയോല ഗ്രന്ഥങ്ങളെ കോളനിവാസികൾക്ക് പരിചയപ്പെടുത്തി.പോണ്ടിച്ചേരിയിലെ ബ്രിട്ടീഷ് ലൈബ്രറിയുമായി ചേർന്ന് ഡിജിറ്റലൈസേഷൻ ചെയ്ത താളിയോല ഗ്രന്ഥങ്ങൾ ആണ് ചടങ്ങിൽ പ്രദർശിപ്പിച്ചത്.സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *