April 27, 2024

വയനാട്ടിലെ പട്ടികവർഗ്ഗ കോളനിയിൽ വിഷു ആഘോഷിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജൻ

0
Img 20220416 131105.jpg
മാനന്തവാടി : വിഷുദിനത്തിൽ വയനാട്ടിലെ വിവിധ വനവാസി കോളനികൾ സന്ദർശിച്ച് അവരോടൊപ്പം വിഷു ആഘോഷിച്ചു ബിജെപി നേതാക്കൾ.വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് പഞ്ചായത്ത് പുന്നശ്ശേരി കുനിയിമ്മൽ എന്നീ പട്ടികവർഗ്ഗ കോളനിയാണ് സന്ദർശിച്ചത്. കോളനിക്കരുടെ ദുരിതങ്ങൾ കണ്ടറിഞ്ഞും കോളനി നിവാസികൾക്ക് വിഷുക്കൈനീട്ടം നൽകിയും കോളനിയിലെ തലമുതിർന്ന ബിജെപി പ്രവർത്തകനായ കുനിയിമൽ വെള്ളനെ ഷാൾ അണിയിച്ചു ആദരിച്ചു. കോളനി നിവാസികൾക്ക് ഒപ്പം വിഷുസദ്യ കഴിച്ചാണ് നേതാക്കൾ മടങ്ങിയത് .ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജൻ .
സംസ്ഥാന സമിതി അംഗം സദാനന്ദൻ പട്ടികവർഗ്ഗ മോർച്ച ജില്ലാ പ്രസിഡണ്ട് ബാബു.ജനറൽ സെക്രട്ടറിമാരായ ചന്ദ്രൻ അയിനിതേരി,കേളു അത്തികെല്ലി,പട്ടികവർഗം മോർച്ച മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് .സത്യനാഥ് കോളിച്ചാൽ,
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് കരിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *