March 28, 2024

വിവാദങ്ങളുടെ പേരിൽ സാമൂഹിക സൗഹാർദം തകർക്കരുത്

0
Img 20220416 163950.jpg
കൽപ്പറ്റ : ഐ. എസ്. എം. വയനാട് സാമുദായിക സൗഹാർദം തകർകാൻകാരണമാവുന്ന വിവാദ പ്രസ്താവനകളിൽ ഇല്ലാതിരിക്കാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന്
 ഐ എസ് എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സാമൂഹിക രാഷ്ട്രീയ മേഖലയിൽ വർധിച്ചുവരുന്ന ജീർണതകൾക്കെതിരെ ശക്തമായ പ്രബോധന പ്രവർത്തനം നടത്താൻ തീരുമാനിച്ചു.
 കൽപ്പറ്റ അസ്ഹർ കോളേജിൽ വച്ച് നടന്ന ജില്ലാ ഇഫ്താർ സംഗമം കെ എൻ എം സെക്രട്ടറി സയ്യിദ് അലി സ്വലാഹി ഉദ്ഘാടനം ചെയ്തു.എപി സ്വാലിഹ് പിണങ്ങോട് മുഖ്യപ്രഭാഷണം നിർവഹിച്ചു.ജില്ലാ പ്രസിഡണ്ട് റിയാസ് കൽപ്പറ്റ അധ്യക്ഷം വഹിച്ചു.സെക്രട്ടറി ഷാൻബക്കർ പിണങ്ങോട് സ്വാഗതം  പറഞ്ഞു. റഫീഖ് കൽപ്പറ്റ, അഫ്സൽ ഡോക്ടർ, തെൻസീർ സി.കെ, ഫവാസ് മേപ്പാടി, ജംഷീദ് കല്ലൂരിൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *