IMG_20220418_162150.jpg

സിന്ധുവിന്റെ മരണം : അലംഭാവമെങ്കിൽ പ്രക്ഷോഭം: എൻ.ഡി. അപ്പച്ചൻ,ഡി.സി.സി പ്രസിഡണ്ട്


AdAd
എടവക : മാനന്തവാടി ജോയിൻറ് ആർടിഒ ഓഫീസ് സീനിയർ ക്ലർക്ക് ആയിരുന്ന പി എ സിന്ധുവിന്റെ മരണത്തിന് 
ഉത്തരവാദിയായവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്നും അലംഭാവം കാട്ടുന്ന പക്ഷം മരണാനന്തര നീതിക്കായി കോൺഗ്രസ്സ് ശക്തമായി രംഗത്തിറങ്ങുമെന്നും വയനാട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ മുന്നറിയിപ്പ് നൽകി.സിന്ധുവിന്റെ  വീട്
സന്ദർശിച്ചതിനുശേഷം 
നീതി ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് 
കുടുംബാംഗങ്ങൾക്ക് അദ്ദേഹം ഉറപ്പു നൽകി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ 
എച്ച് ബി പ്രദീപ് മാസ്റ്റർ ,
പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കമ്മന മോഹനൻ ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുതുവോടൻ ഇബ്രാഹിം സന്നിഹിതരായിരുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.