August 27, 2026

പുസ്തക ജാഥ നടത്തി

0
IMG_20220420_200140.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഏപ്രിൽ 24 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഡി വൈ എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് പി.ബിജു സ്മാരക യൂത്ത് സെന്ററിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് യൂണിറ്റുകളിൽ നിന്നും പുസ്തക ചലഞ്ചിലൂടെ ശേഖരിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി. പുസ്തക ജാഥ ബ്ലോക്ക് കേന്ദ്രങ്ങളിലെത്തി ഭാരവാഹികളിൽ നിന്നുമാണ് ഏറ്റുവാങ്ങിയത്. ജില്ലാ ജോയിൻറ് സെക്രട്ടറി കെ.ആർ.ജിതിൻ ക്യാപ്റ്റനും ജില്ലാ വൈസ് പ്രസിഡണ്ട് സി.ഷംസുദ്ദീൻ മനേജറുമായ ജാഥയാണ് പര്യടനം നടത്തിയത്. ബ്ലോക്ക് ഭാരവാഹികളായ ലിജോജോണി കെ.മുഹമ്മദലി, അർജ്ജുൻ ഗോപാൽ, എം.രമേഷ്, പി.ജംഷീദ്, ഷെജിൻജോസ്, കെ.ബി.അഹ്നസ്, സി.എം.രജനീഷ്, സഹിഷ്ണ, കെ.വിപിൻ, പി.എച്ച് ഷാനിബ്, കെ.എസ്. ഹരിശങ്കർ, കെ.ഇസ്മായിൽ, ബിനീഷ്മാധവ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പുസ്തകങ്ങൾ ജാഥാ ലീഡർമാർക്ക് കൈമാറി.
പുസ്തക ചലഞ്ച് വിജയിപ്പിച്ച മുഴുവനാളുകളേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരേയും ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *