April 25, 2024

രക്തദാന ഡയറക്ടറി പ്രകാശനം ചെയ്തു

0
Img 20220420 181356.jpg
 കൽപ്പറ്റ: കേരള അക്കാദമി ഓഫ് എൻജിനീയറിംഗ് വയനാടിൻ്റെ ഈ വർഷത്തെ രക്തദാന ഡയറക്ടറി ജില്ലാ കളക്ടർ എ.ഗീത പ്രകാശനം ചെയ്തു.പൾസ് കോ-ഓർഡിനേറ്റർ ആർ.രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സ്റ്റുഡൻ്റ് പൾസ് കോ-ഓർഡിനേറ്റർ സെൽമാൻ ഫാരീസ് മുഖ്യ പ്രഭാഷണം നടത്തി.കഴിഞ്ഞ 20 വർഷങ്ങളായി കോളേജ് മാനേജിംഗ് ഡയറക്ടർ ജേക്കബ് സി വർക്കിയുടേയും പ്രിൻസിപ്പാൾ ഗ്രേസി ജേക്കബിൻ്റേയും നേതൃത്വത്തിൽ പൾസിൻ്റെ കീഴിലുള്ള സ്നേഹദാൻ എന്ന രക്തദാന ഡയറക്ടറിയുടെ പ്രവർത്തനത്തിലൂടെ ധാരാളം പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതിനോടൊപ്പം വളരെയധികം യുവജനങ്ങളെ ഈ നന്മ പ്രവർത്തനത്തിലേക്ക് പങ്കാളികളാക്കാനും സാധിച്ചു.ഈ രക്തദാന ഡയറക്ടറി വയനാട് ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്.കൂടാതെ രക്തം ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ബത്തേരി:04936 222873, കൽപ്പറ്റ: 04936 20 4406, മാനന്തവാടി:04935 24 4406.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *