IMG_20220424_063937.jpg

എല്‍ ജെ ഡി യില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ജനതാദള്‍ എസ്സില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നൽകി


AdAd
കല്‍പ്പറ്റ: എല്‍ജെ ഡി യില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ജനതാദള്‍ എസ്സിൽ  ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ പരിപാടി ജനതാദള്‍ എസ് സംസ്ഥാന നിര്‍വ്വാഹ സമിതിയംഗം കെ.എസ്.പ്രദീപ് കുമാര്‍ യുവജന നേതാവ് സി.പി.റഹീസിനും പ്രവര്‍ത്തകര്‍ക്കും പതാക നല്‍കി ഉദ്ഘാടനം ചെയ്തു. സോഷിലിസത്തിന്റെ ആശയം ഇന്നത്തെ സാഹചര്യത്തില്‍ വലിയ രീതിയിലുള്ള പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ജനതാദള്‍ പ്രസ്ഥാനം .കാല്‍ നൂറ്റാണ്ട് ഇന്ത്യ ഭരിച്ചിട്ടുള്ള കാലയളവില്‍ വര്‍ഗ്ഗീയതക്കെതിരെയും കാര്‍ഷിക പുരോഗമനങ്ങള്‍ക്ക് വേണ്ടിയും നാനാജാതി മതസ്ഥരേയും ഒരുമിപ്പിച്ച്‌കൊണ്ട് പോകാന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക്. സാധിച്ചിട്ടുണ്ട്. ആ പാരമ്പര്യം നിലനിര്‍ത്താന്‍ ഇന്നത്തെ യുവാക്കള്‍ക്കും ആകണം. പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരുന്നത് ഇത്തരം ആശയങ്ങളുടെ കൂടി ഫലമാണ് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ജനതാദള്‍ എസ് ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് മുള്ളമട. അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സുബൈര്‍ കടന്നൊളി, പി കെ ബാബു ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പണി,(ജെ ടി യു സി )  സംസ്ഥാന സെക്രട്ടറി അസീസ് മാനന്തവാടി,  യുവജനതാദള്‍ ജില്ലാ പ്രസിഡണ്ട് നിസാര്‍ പള്ളിമുക്ക്,  കെ  ജെ ഹസീമം പനമരം, പ്രവീണ്‍കുമാര്‍. കെ സി  വൈശാഖ്, തദ്ദേശ്‌ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

Ad Ad

Leave a Reply

Leave a Reply

Your email address will not be published.