March 29, 2024

വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്കായി 500 ഒഴിവുകള്‍

0
Img 20220320 065110.jpg
വയനാട് :വയനാട് ജില്ലയിലെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമായി നീക്കിവെച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. രണ്ട് വിഭാഗങ്ങളിലായി ആകെ 500 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പൊതു വിഭാഗത്തില്‍ 60 ശതമാനവും വനം വകുപ്പില്‍ താത്കാലികമായി ജോലി ചെയ്യുന്നവര്‍ക്ക് 40 ശതമാനം ഒഴിവുകളാണ് നീക്കിവെച്ചത്. രണ്ടു വിഭാഗത്തിലും 20 ശതമാനം ഒഴിവുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി പാസ്സായവര്‍ക്കും, കോഴ്സ് പൂര്‍ത്തിയായവരുമായ 18 നും 41 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വനാശ്രിതരാണ് അല്ലെങ്കില്‍ വനം വകുപ്പില്‍ താത്കാലികമായി ജോലി ചെയ്യുന്നു എന്ന് ബന്ധപ്പെട്ട ഫോറസ്റ്റ് അധികാരികള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് ഉദ്യേഗാര്‍ത്ഥികള്‍ അടുത്തുള്ള ട്രൈബല്‍ ഓഫീസ്, ഫോറസ്റ്റ്, പി.എസ്.സി ഓഫീസുകളുമായി ബന്ധപ്പെടണം. അപേക്ഷകള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *