June 10, 2026

ലോക മലമ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം എടവകയിൽ

0
IMG_20220404_213014.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്( തിങ്കൾ )എടവക ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ ബഷീർ നിർവഹിക്കും.”മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താം” എന്നതാണ് ഈ വർഷത്തെ മലേറിയ ദിനസന്ദേശം. ജില്ലയിൽ ഇന്ന് വിപുലമായ ദിനാചരണ പരിപാടികൾ നടക്കും 
കൊതുക് ജന്യ രോഗങ്ങൾ ക്കെതിരായ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു. ബോധവൽക്കരണത്തിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത പോസ്റ്ററുകളും, ഓൺലൈൻ ടാഗ് ലൈൻ മത്സരവും സംഘടിപ്പിച്ചിരുന്നു.എടവക ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീറ ശിഹാബ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ മുഖ്യ പ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി ദിനാചരണ സന്ദേശം നൽകും. ഡെപ്യുട്ടി ഡി എം ഒ ഡോ. ദിനീഷ് പി വിഷയാവതരണം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *