March 28, 2024

തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് നടത്തി

0
Gridart 20220430 1921049812.jpg
മുട്ടിൽ : മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അദ്ധ്യക്ഷത വഹിച്ചു.
 മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 2021 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികളാണ് സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കിയത്. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വാര്‍ഡ് തലത്തില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്തു അംഗീകരിച്ചിരുന്നു. തൊഴിലുറപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ആക്ഷേപങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനും പദ്ധതിയുടെ സുതാര്യവും സുസ്ഥിരവുമായ ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും വഴിയൊരുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായാണ് സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചത്.
 യോഗത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ സുധാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി സിറിയക്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ കുഞ്ഞമ്മദ് കുട്ടി, വിജയലക്ഷ്മി ഇ. കെ, ബിന്ദു മോഹന്‍, ശ്രീദേവി ബാബു, സജീവ് പി. ജി, ബഷീര്‍ ബി, ലീന സി നായര്‍, ഷീബ വേണുഗോപാല്‍, കല്‍പ്പറ്റ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ്ജ് ജോസഫ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ആര്‍ ശ്രീജിത്ത്, സോഷ്യല്‍ ഓഡിറ്റ് ജില്ലാ റിസോഴ്‌സ്‌പേഴ്‌സണ്‍ രജനി, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഹംസ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *