April 24, 2026

താമരശ്ശേരി ചുരത്തിൽവെച്ച് ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനമേറ്റു

0
IMG_20220416_154041.jpg
By ന്യൂസ് വയനാട് ബ്യൂറോ
അടിവാരം : താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ വെച്ച് ആംബുലൻസ് ഡ്രൈവറെ കാറിൽ യാത്രചെയ്യുന്നവർ ചേർന്ന് മർദിച്ചു  പരിക്കേൽപിച്ചു. മർദ്ദനത്തിൽ  പരിക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. സംഭവസ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ പോലീസ് എത്തുന്നത് വരെ കാർ യാത്രക്കാരെ തടഞ്ഞുവെച്ചു പോലീസിനെ ഏൽപിച്ചു. രോഗിയെ ആശുപത്രിയിൽ എത്തിച്ച് വയനാട്ടിലേക്ക് തിരിച്ചു പോവുകയായിരുന്ന ആംബുലൻസ് മൊബൈൽ ഐ.സി.യു ഡ്രൈവർ അജേഷിനാണ് മർദ്ദനമേറ്റത് . ആംബുലൻസിന് പിന്നിൽ കാർ ഉരസിയത് സംബദ്ധിച്ച തർക്കമാണ് മർദനത്തിന് കാരണമായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *