April 24, 2026

വയനാടിന്റെ അഭിമാന താരങ്ങൾ റാഷിദിനെയും സഫ്നാദിനെയും വീടുകളിലെത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അനുമോദിച്ചു

0
GridArt_20220503_1706562582.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : സന്തോഷ് ട്രോഫി ടൂർണമെന്റിൽ ചാമ്പ്യൻമാരായ കേരളാ ടീം അംഗങ്ങളായ വയനാടിന്റെ അഭിമാന താരങ്ങൾ റാഷിദിനെയും സഫ്നാദിനെയും വീടുകളിലെത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ അനുമോദനം അറിയിച്ചു. അവസാന നിമിഷത്തിൽ കേരളത്തിന് വേണ്ടി നിർണ്ണായക ഗോൾ നേടിയത് സഫ്നാദാണ്. പെനാൽട്ടി ഷൂട്ടൗട്ടിൽ അവസാന കിക്കെടുത്ത് വിജയഗോൾ നേടിയത് റാഷിദാണ്.

ജില്ലാ പ്രസിഡണ്ട് കെ.എം.ഫ്രാൻസിസ്, ജില്ലാ വൈസ് പ്രസിഡണ്ട് സി.ഷംസുദ്ദീൻ, ജില്ലാ സെക്രട്ടേറിയേറ്റംഗം അർജ്ജുൻ ഗോപാൽ, ജില്ലാ കമ്മിറ്റിയംഗം ബിനീഷ് മാധവ്, കൽപ്പറ്റ ബ്ലോക്ക് ട്രഷറർ എം.കെ.റിയാസ് , രതീഷ്, പ്രിൻസൺ തുടങ്ങിയവരാണ് ഇരുവരുടേയും വീടുകളിലെത്തി അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *