April 25, 2024

സ്മൃതി ഇറാനിയുടെ പരിപ്പ് വേവുന്ന രാഷ്ട്രീയ വറവ് ചട്ടിയല്ല വയനാട്: കോൺഗ്രസ് എം.എൽ.എ.മാർ

0
Gridart 20220503 1751244552.jpg
കൽപ്പറ്റ: സ്മൃതി ഇറാനിയുടെ പരിപ്പ് വേവുന്ന രാഷ്ട്രീയ വറവ് ചട്ടിയല്ല വയനാട് എന്ന് അവർ മനസ്സിലാക്കണമെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ.യും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.യും കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബോധപൂർവ്വം ജനപ്രതിനിധികളെ മാറ്റി നിർത്തി. അത് വയനാട് ജില്ലയോടുള്ള അവഗണനയാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എല്ലാവരും ചേർന്നുള്ള സംയുക്ത നീക്കമാണ് ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ വേണ്ടത്. 
സ്മൃതി ഇറാനിയുടെ പരിപ്പ് വേവുന്ന രാഷ്ട്രീയ വറവ് ചട്ടിയല്ല വയനാട് എന്ന് അവർ മനസ്സിലാക്കണമെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ.യും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.യും കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
 സമയബന്ധിതമായി മുഴുവൻ എം.പി.ഫണ്ടും ചിലവഴിച്ച അപൂർവ്വം ജില്ലകളിൽ ഒന്നാണ് വയനാട് . സ്മൃതി ഇറാനി അടക്കം കോവിഡ് കാലത്ത് ജനങ്ങളിൽ നിന്ന് ഒളിച്ചോടിയപ്പോൾ ജനങ്ങളുടെ ആവശ്യാനുസരണം പ്രവർത്തിച്ച 
 മറ്റൊരാൾ ഇന്ത്യയിൽ ഉണ്ടാവില്ല. ഡയലാസിസ് കിറ്റ് ഉൾപ്പടെ ആവശ്യക്കാർക്ക് എത്തിച്ചു നൽകി.  
നിരവധി വിഷയങ്ങൾ പാർലമെൻ്റിൽ എത്തിച്ചു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, വായ്പ, മൊറട്ടോറിയം തുടങ്ങിയ വിഷയം രാഹുൽ ഗാന്ധി പാർലമെൻ്റിൽ അവതരിപ്പിച്ചിട്ടും കേന്ദ്രത്തിന് മറുപടിയില്ല. 
കേന്ദ്രം ചെയ്യേണ്ട ഉത്തരവാദിത്വം നിർവ്വഹിച്ചിട്ട് വേണം ഇവിടെ വന്ന് അവലോകനം നടത്താനെന്നും 
കർഷകർ 
ജപ്തി ഭീഷണിയിൽ ആശങ്കയിൽപ്പെടുമ്പോൾ
കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാർ എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും എം.എൽ.എ. മാർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *