April 24, 2026

മത സൗഹാര്‍ദവും ഐക്യവും നിലനിര്‍ത്തുക ഡോ: ജമാലുദീന്‍ ഫാറൂഖി

0
IMG_20220503_183908.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മതസൗഹാര്‍ദ്ദവും ഐക്യവും നിലനിര്‍ത്തി സമാധാന പൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ വിശ്വാസികള്‍ ഒരു മാസത്തെ വ്രതാനുഷ്ടാനത്തിലൂടെ നേടിയെടുത്ത കരുത്തും ഊര്‍ജ്ജവും ഉപയോഗിക്കണമെന്ന് ഡോ: ജമാലുദ്ദീന്‍ ഫാറൂഖി വിശ്വാസികളോട് ആഹ്വാനം ചെയ്തു.ദയയുടെയും കാരുണ്യത്തിന്റെയും സാന്ത്വന സ്പര്‍ഷം എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്തിക്കാന്‍ യത്‌നിക്കേണ്ടതുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ദുര്‍ബ്ബലരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മര്‍ദ്ദിതരുടെ കൂടെ നില്‍ക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കല്‍പറ്റ എം.സി. എഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നസംയുക്ത ഈദ് ഗാഹില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്ത്രീകളടക്കം വലിയൊരു ജനാവലി ഈദ് ഗാഹില്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *