April 24, 2026

ഡബ്ലിയു. സി.എസ്. പട്ടയങ്ങളിലെ നിയന്ത്രണം നീക്കണം

0
GridArt_20220503_1847349982.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വയനാട് കോളനൈസേഷന്‍ സ്‌കീം ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കിയ ഭൂമിയില്‍ പാര്‍പ്പിടേതര കെട്ടിടം നിര്‍മ്മിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. നിയന്ത്രണം  മൂലം സാധാരണക്കാരായ ആളുകള്‍ക്ക് ഒരു തൊഴുത്തുപോലും നിര്‍മ്മിക്കുന്നതിന് സാദ്ധ്യമല്ലാത്ത സ്ഥിതിയുള്ളതായി യോഗം ചൂണ്ടിക്കാട്ടി. വികാരി ഫാ.മത്തായികുഞ്ഞ് ചാത്തനാട്ടുകുടി അദ്ധ്യക്ഷനായിരുന്നു. അഡ്വ.ഷിജു ജേക്കബ്ബ് കുറുങ്ങാട്ടില്‍ പ്രമേയം അവതരിപ്പിച്ചു. സ്‌കറിയ ചൂണത്ത് പിന്‍താങ്ങി. വാര്‍ഷിക പൊതുയോഗത്തില്‍ പള്ളിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *