April 24, 2026

കോവിഡ്: മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

0
IMG_20220504_175103.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം എന്‍. ഐ ഷാജു നിര്‍വ്വഹിച്ചു. ജില്ലയില്‍ കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ ഓര്‍ഫന്‍ വിഭാഗത്തില്‍ വരുന്ന 15 നും 18 വയസ്സിനും ഇടയിലുളള രണ്ട് കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ധന സഹായമായി 3 ലക്ഷം രൂപയും പ്രതിമാസ സ്പോണ്‍സര്‍ഷിപ്പ് തുകയായി 2000 രൂപയും ലഭിക്കും. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് സേ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവ് പ്രകാരമാണ് കുട്ടികളെ തിരഞ്ഞെടുത്തത്. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ആശാമോള്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *