May 18, 2026

കൂട്ടബലാസംഗകേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍

0
GridArt_20220509_1337095232.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: കൂട്ടബലാസംഗകേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍.മൂന്ന് പേരാണ് പിടിയിലായത്. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ആഷിക്(30),റയീസ് (31) ഉള്ളൂര്‍ സ്വദേശി ലെനിന്‍ (35),എന്നിവരാണ് പിടിയിലായത്. റിസോര്‍ട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തും.കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത് .റിസോര്‍ട്ടില്‍ കര്‍ണാടക യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്.
റിസോര്‍ട്ടില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം.കര്‍ണാടകയില്‍ നിന്ന് യുവതിയെ ജോലിക്ക് കൊണ്ടുവന്ന റിസോര്‍ട്ട് ഉടമകളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *