April 24, 2026

സമ്മർ സൈക്ലിങ് ക്യാമ്പ് തുടങ്ങി

0
GridArt_20220510_1400051032.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും, ജില്ലാ സൈക്ലിങ് അസോസിയേഷന്റേയും നേതൃത്വത്തിൽ സൈക്കിൾ ബഡീസിന്റേയും, മക് ലോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സഹകരണത്തോടെ ബത്തേരി മേഖലാ സൈക്ലിങ് ക്യാമ്പിന് തുടക്കമായി. വിവിധ കാറ്റഗറികളിലായി 30 ൽ അധികം കായിക താരങ്ങൾ പങ്കെടുത്തു. ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് ഉത്ഘാനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട് സലീം കടവൻ മുഖ്യാതിഥി ആയിരുന്നു. പ്രേംജി ഐസക് , ഷിം ജിത് ദാമു, മിഥുൻ വർഗീസ്, സെബാസ്റ്റ്യൻ, ഹരീഷ്, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *