GridArt_20220511_2106097122.jpg

ഗ്യാസ് സിലിണ്ടർ വിലവർധനവിനെതിരെ വിറകു വിതരണ സമരം നടത്തി


AdAd
പടിഞ്ഞാറത്തറ : കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ

വിലവർധനവിനെതിരെ 
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതീകാത്മക വിറകു വിതരണ സമരം ചെയ്തു. പടിഞ്ഞാറത്തറ വെച്ചു നടന്ന സമരം ഇന്ത്യൻ യൂത്ത് കോൺഗ്രസ് വയനാട് ജില്ല ജനറൽ സെക്രട്ടറി  അഗസ്റ്റിൻ പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജസ്വിൻ വഹിച്ചു. നിത്യ ജീവിതം വഴിമുട്ടുകയും സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയും ചെയ്തിട്ടും ജനത്തിന്റെ വേദനകൾക്കൊപ്പം നിലക്കാതെ ഒന്നിന് മീതെ ഒന്നായി ദുരിതം വിതക്കാനാണ് ഇരു സര്‍ക്കാരുകളും മത്സരിക്കുന്നതെന്ന് വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരെ വിറകു സമരം ഉത്ഘാടനം ചെയ്തു കൊണ്ട് അഗസ്റ്റിൻ പുൽപള്ളി ആരോപിച്ചു. പ്രതീകാത്മകമായി വിറക് നൽകി കൊണ്ട് സമരത്തിൻ്റെ ഉദ്ഘാടനം നടത്തി. അനീഷ്.കെ.കെ, സാദീഖ്, സാം സഞ്ജയ് വിനിഷ്, നസീർ, സുരേഷ്, സെബിൻ, അർജുൻ, വിജേഷ്, വിശാഖ്, ലിയോ, ലെജീഷ്, സിനോ തുടങ്ങിയവർ സംസാരിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.