

തരുവണ : തരുവണ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റോബിൻ ജോർജ് നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി. നൗഫൽ ., സീനിയർ അധ്യാപകൻ സിദ്ധീഖ് മാസ്റ്റർ, അധ്യാപകരായ അബ്ദുൾ സലാം, ആൻസി, മേഴ്സി, തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥികകളായ നൗറ യാസ്മിൻ, ആയിഷ ഫിനാ മുഹമ്മദ് യാസീൻ , ആയിഷ ഷിദ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.



Leave a Reply