April 24, 2026

സമ്മാന വിതരണം നടത്തി

0
GridArt_20220512_1633599082.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലാ സാമൂഹ്യ നീതി വകുപ്പ് എൻ്റെ കേരളം പ്രദർശന നഗരിയിൽ 6 ദിവസമായി നടത്തി വന്ന ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ബോധവത്ക്കരണത്തിൻ്റെ ഭാഗമായാണ് ക്വിസ് മത്സരം സംഘടിപ്പിടിച്ചത്. വിജയികളായ 10 പേർക്കാണ് സമ്മാനം വിതരണം ചെയ്തത്. ജില്ലാ സാമൂഹിക നീതി വകുപ്പിൻ്റെ സ്റ്റാളിൽ നടത്തിയ ചടങ്ങിൽ ജൂനിയർ സൂപ്രണ്ട് എം.വി സജ്ഞയ്, അൻവർ സാദിഖ്, ജി ആനന്ദ്, വി.പി ജോഷിന്ത്, വി ശ്രിന്യ, എസ് സുദിന തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *