

കൽപ്പറ്റ : കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ പിണറായി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷികത്തിന്റെ പേരിൽ നടത്തുന്ന ധൂർത്ത് അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ ആദിവാസി വിഭാഗം ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവിതം ദുസ്സഹം ആകുമ്പോഴാണ് കോടികൾ മുടക്കിയുള്ള കേരള സർക്കാരിന്റെ ഒന്നാം വാർഷിക മേള എസ് കെ എം ജെ. ഗ്രൗണ്ടിൽ നടത്തുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് പോലും ശമ്പളം കൊടുക്കാൻ കഴിയാത്ത വിധത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് സർക്കാരിന്റെ പേരിലുള്ള ഈ ധൂർത്ത് എന്നുള്ളത് ശ്രദ്ധേയമാണ്. അടുത്ത മാസത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പോലും കൊടുക്കാൻ കഴിയാതെ കേന്ദ്രത്തിന് 4000 കോടി രൂപ വായ്പ ആവശ്യപ്പെട്ടു എന്ന വാർത്തകൾ പുറത്തു വരുമ്പോഴാണ് സർക്കാരിന്റെ ധൂർത്ത്. കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ള വായ്പ തന്നിട്ടില്ല എന്നുള്ളതാണ് കേരള ധനകാര്യ മന്ത്രി ബാലഗോപാൽ പറയുന്നത്. കെഎസ്ആർടിസിയെ പോലും നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത പിണറായി സർക്കാരാണ് രണ്ട് ലക്ഷം കോടി രൂപയോളം വായ്പ എടുത്തു കൊണ്ട് കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്
ഇതിനെതിരെ ശക്തമായ ജനരോഷം ഉയർന്നുവരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



Leave a Reply