April 24, 2026

സൗജന്യ മരുന്ന് വിതരണം നടത്തി

0
GridArt_20220513_1611413122.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എന്റെ കേരള പ്രദര്‍ശന വിപണന മേളയില്‍ പൊതുജനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജില്ലയില്‍ 42000 പേര്‍ക്ക് സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നും കോവിഡാന്തര പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സ നല്‍കി. ഇതോടൊപ്പം നാഡീ പരിശോധനാ ക്യാമ്പും ആയുര്‍വേദ സ്റ്റാളില്‍ നടന്നു. എ.ഡി.എം എന്‍.ഐ.ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എസ്.ആര്‍.ബിന്ദു, ഹുസൂര്‍ ശിരസ്തദാര്‍ ടി.പി.ഹാരിസ്, സീനിയര്‍ സൂപ്രണ്ട് എം.എസ്.വിനോദ്, കണ്‍വീനര്‍ സി.എം.ഒ ഡോ.ഒ.വി.സുഷ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *