March 19, 2024

വിജയാ ഹയർസെക്കന്ററി സ്കൂൾ എസ്. എസ്. എൽ. സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

0
Gridart 20220514 1920392902.jpg
പുൽപ്പള്ളി : പുൽപ്പള്ളി വിജയാ ഹയർ സെക്കന്ററി സ്കൂൾ 91-92 എസ്.എസ്. എൽ. സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളും, അന്നത്തെ അദ്ധ്യാപകരും സ്കൂൾ തിരുമുറ്റത്ത് ഒരു വട്ടം കൂടി ഒത്തുകൂടി ഓർമ്മ പുതുക്കി. 91-92 ബാച്ച് വിദ്യാർത്ഥികൾ വാട്സ് ആപ്പ് കൂട്ടായ്മ വഴി തങ്ങളുടെ സൗഹൃദം നിലനിർത്തി പോരുകയായിരുന്നു.വിദേശത്തും, സ്വദേശത്തും ഉള്ള ഈ ഗ്രൂപ്പിലെ അംഗങ്ങൾ ' വിജയം 91-92 എന്നപേരിൽ വിജയാ ഹയർ സെക്കന്ററി സ്കൂളിൽ വീണ്ടും ഒത്തു ചേർന്നപ്പോൾ അന്ന് പഠിപ്പിച്ച അധ്യാ പകരെ കൂടി ക്ഷണിക്കുകയും, വേദിയിൽ അവരെ ആദരിക്കുകയും ചെയ്തു.

225- ഓളം പേരുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും 200 – ഓളം വിദ്യാർത്ഥി കൾപങ്കെടുത്തു.91-92 ബാച്ച് അധ്യാ പകരായിരുന്ന ശശീന്ദ്രൻ, മേരി ജോസഫ്, അന്നമ്മ ജോൺ, ബീന, രാജേന്ദ്രൻ,വിജയമ്മ,ജോണി,സത്യൻ, ദേവസ്യ മഠത്തിൽ, അരവിന്ദാക്ഷൻ, എം. ഗംഗാധരൻ എന്നിവർ ചേർന്ന് ദീപം തെളിച്ച് പ്രോഗ്രാം ഉത്ഘാടനം ചെയ്തു. തുടർന്ന് ഈ ബാച്ചിൽ നിന്നും നിര്യാതരായ ഒൻപത് വിദ്യാർത്ഥി കളെയും, അദ്ധ്യാപകരെയും അനുസ്മരിച്ചു.
രാവിലെ 10- മണി മുതൽ തുടങ്ങിയ കൂട്ടായ്മ വിദ്യാർത്ഥി കളൊരുക്കിയ ഉച്ചയൂണോട്‌ കൂടി അവസാനിച്ചു.
കുറെ വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ അദ്ധ്യാപകരും, വിദ്യാർഥി കളും തങ്ങളുടെ ആശയങ്ങൾ പരസ്പരം പങ്കുവെച്ചു.ഈ ഗ്രൂപ്പിന്റെ ഭാരവാഹികളായ പ്രജീഷ് എം. ജി , സിൽവിസ്റ്റ് ടി. ജെ, സിജു എ. സി, അഭിലാഷ് കെ. സി, മാത്യു തറയിൽ എന്നിവർ പരി പടികൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *