June 10, 2026

പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആരംഭിച്ചു

0
GridArt_20220515_0802252622.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് പനമരം സെന്റ് ജൂഡ്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇന്നലെ വൈകിട്ട് നടന്ന പൊതുസമ്മേളനവും,കുടുംബ സംഗമവും പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.ആസ്യ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍, വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച സേനാംഗങ്ങള്‍, പൊലീസുകാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവര്‍ക്കുള്ള സമ്മാനദനവും നടന്നു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എൻ.ബഷീർ അധ്യക്ഷത വഹിച്ചു. ഹാരിസ് നെന്മേനി മുഖ്യാതിഥിയായി. കണ്ണൂർ റൂറൽ അഡീഷണൽ എസ്.പി.പ്രീൻസ് ഏബ്രഹാം, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി.പി.അഭിജിത്ത്, എസ് എം എസ് ഡി വൈ എസ് പി ശശികുമാർ , പി.ജി സതീഷ് കുമാർ, എം ബി.ബിഗേഷ്, എം.എ. സന്തോഷ്, സണ്ണി ജോസഫ്, കെ.എം.ശശിധരൻ, ബിപിൻ സണ്ണി, ഹസ്സൻ ബാരിക്കൽ എന്നിവർ പ്രസംഗിച്ചു.ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഒ.ആർ.കേളു എം എൽ എ ഉദ്ഘാടനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *