April 24, 2026

മഴക്കാല പൂര്‍വ്വ ശുചീകരണവുമായി തരിയോട് ഗ്രാമപഞ്ചായത്ത്

0
IMG_20220516_171406.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കാവുംമന്ദം അങ്ങാടിയും ഓഫീസ് പരിസരവും ശുചീകരിച്ചു. പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഷീജ ആന്‍റണി, ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, ഭരണസമിതി അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, പുഷ്പ മനോജ്, സിബിള്‍ എഡ്വേര്‍ഡ്, സെക്രട്ടറി എം ബി ലതിക, സി ഡി എസ് ചെയര്‍പെഴ്സണ്‍ രാധ മണിയന്‍, ജെ എച്ച് ഐ ഷാബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹരിതകര്‍മ്മസേന അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവൃത്തികള്‍ നടക്കും. സ്ഥാപനങ്ങളും പരിസരങ്ങളും ശുചീകരിക്കാനും വൃത്തിയോടെ പരിപാലിക്കാനും സ്ഥാപന ഉടമകളോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *