May 19, 2026

മുട്ടിൽ മരം മുറി:മുൻ വില്ലേജ് ഓഫിസർ കീഴടങ്ങി

0
IMG_20220517_074004.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ:വിവാദമായ മുട്ടിൽ മരം മുറി കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ മുട്ടിൽ വില്ലേജ് ഓഫിസർ കെ കെ അജിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ കീഴടങ്ങിയത്. കേസിൽ പ്രതി ചേർക്കപ്പെട്ട സ്പെഷ്യൽ വില്ലേജ് ഓഫിസർ കെ ഒ സിന്ധുവിന്റെയും, അജിയുടെയും മുൻ കൂർ ജാമ്യപേക്ഷ സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അജിയുടെ കീഴടങ്ങൽ. കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് പുറമെ പ്രതി ചേർക്കപ്പെട്ട സർക്കാർ ജീവനക്കാരിൽ ആദ്യ അറസ്റ്റ് ആണിത്. പട്ടയ ഭൂമിയിൽ നിന്നും മരം മുറിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിന്റെ മറവിൽ സൗത്ത് മുട്ടിൽ വില്ലേജിലെ വനഭൂമിയിൽ നിന്നും വൻ തോതിൽ ഈട്ടി മരങ്ങൾ മുറിച്ചു നീക്കാൻ സഹായിച്ചെന്ന കേസിലാണ് ഇവരെ പ്രതി ചേർത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *