May 18, 2026

മംഗലശ്ശേരി എച്ചിക്കൊല്ലി റോഡ്; വികസന മധുര സംഗമം നടത്തി

0
GridArt_20220518_1158591252.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട : ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ച് നവീകരിച്ച 
മംഗലശ്ശേരി എച്ചിക്കൊല്ലി
 റോഡിന്റെ പണി പൂർത്തിയായ സന്തോഷത്തിന്റെ ഭാഗമായി ചിറവയലിൽ ഗുണഭോക്താക്കൾ ചേർന്ന് വികസന മധുര സംഗമം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ പി.രാധ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സീനത്ത് വൈശ്യൻ,ഇ.കെ.സൽമത്ത് 
ഗ്രാമപഞ്ചായത്തംഗങ്ങളായ ഷഫീല പടയൻ,ശാരദ അത്തിമറ്റം പൊതുപ്രവർത്തകരായ റഫീഖ്.കെ,സാബു പി ആന്റണി,പി.വിജയൻ, കോളിക്കണ്ടി ആലിക്കുട്ടി, ഗോപാലകൃഷ്ണൻ കെ.കെ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *