April 24, 2026

കെ. പി.സി.സി ജനറൽ സെക്രട്ടറിക്കെതിരെ വാർത്താ സമ്മേളനം നടത്തിയ രണ്ട് കോൺഗ്രസ്‌ പ്രാദേശിക നേതാക്കൾക്ക് സസ്പെൻഷൻ

0
IMG_20220518_190531.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സഹകരണ ബാങ്ക് വാ യ്പ വിതരണ ക്രമക്കേടുകൾ ആ രോപിച്ച് കെ. പി . സി. സി ജനറൽ  സെക്രട്ടറി കെ. കെ അബ്രഹാമിനെതിരെ വാർത്താ സമ്മേളനം നടത്തിയ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ.

ബാങ്ക് ഭരണ സമിതി അംഗങ്ങളാ യിരുന്ന പി . ആർ. ജനാർദ്ദനൻ, ടി.എസ് കുര്യൻ എന്നിവരെയാണ് കെ. പി . സി. സി പ്രസിഡന്റ്‌ കെ. സുധാകരൻ അന്യോഷണ വിധേയമായി സസ്പെന്റ് ചെയ്‍തത്. ബാങ്ക് വായ്പ വിതരണത്തിൽ കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് നടന്നതായി കെ. കെ അബ്രഹാം ഭരണ സമിതി പ്രസിഡന്റ്‌ ആയിരിക്കെയാണ് ആരോപണം ഉയർന്നത്. സഹകരണ വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഓഡിറ്റ്  വിഭാഗം ബാങ്കിൽ പരിശോധന നടത്തുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. വായ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന്റെ അന്യോഷണം തുടരുന്ന ഈ അവസരത്തിലാണ് ജനാർദ്ദനനും, കുര്യനും പ്രസ്സ്  ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തിയത്. ഈ അച്ചടക്ക ലംഘനം പൊതു ജനമധ്യത്തിൽ പാർട്ടിക്കും, പ്രവർത്തകർക്കും അപമ്മാനിപ്പിന് കാരണമായതായി സസ്‌പെൻഷൻ  നോട്ടീസിൽ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *