April 24, 2026

സ്വയം തൊഴില്‍ വായ്പ

0
GridArt_20220518_0703255442.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ല ഓഫീസില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒബിസി, മത ന്യൂനപക്ഷ (മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന) വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരും വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. കുടുംബ വാര്‍ഷികവരുമാനം ഒ ബി സിക്കാര്‍ക്ക് 3 ലക്ഷം രൂപയില്‍ താഴെയും മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. കുറഞ്ഞ പലിശ നിരക്ക് 6 ശതമാനം. വായ്പയ്ക്ക് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. വിദേശത്തു നിന്ന് മടങ്ങിയെത്തിയവര്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് 6 ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പയ്ക്ക് പലിശ സബ്‌സിഡിയും മൂലധന സബ്സിഡിയും അനുവദിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങള്‍ക്കും മാനന്തവാടി അംബേദ്കര്‍ റോഡില്‍ എം. വി. ജി. സണ്‍സ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 293015, 293055.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *