April 20, 2024

ജൈവ വൈവിധ്യ ദിനത്തോ ടനുബന്ധിച്ച് കബനി നദി ഡോക്യൂമെന്ററി പ്രദർശനം നടത്തി

0
Img 20220523 123519.jpg
കൽപ്പറ്റ : കമ്പളക്കാട് രാസ്തയിൽ വെച്ച് കബനി നദി നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളും, പ്രത്യാഘാതങ്ങളും ഒരു മാസക്കാലത്തെ പഠനത്തിലുടെ കണ്ടെത്തിയ പ്രധാനപെട്ട വിവരങ്ങൾ പാലക്കാട് സ്വദേശിനിയും വിദ്യാർത്ഥിനിയുമായ ഫൈറൂസ പ്രൊജക്ടായി അവതരിപ്പിച്ചു.

സ്വാമിനാഥൻ ഫൗണ്ടേഷൻ സീനിയർ ഡയറക്ടർ ഡോ: അനിൽകുമാർ ജൈവ വൈവിധ്യ ദിന പ്രോഗ്രാം ഉത്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി വനമിത്ര അവാർഡ് ജേതാവ് നന്ദകുമാർ , പൊതു പ്രവർത്തനകൻ ഗഫൂർ വെണ്ണിയോട്, 
രാസത ഡയറക്ടർ ഓമന, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പർ സുമ ടീച്ചർ, ദീപാ ഷാജി പുൽപ്പള്ളി ( മീഡിയ വർക്കർ ), തുടങ്ങിയവരും ഒരു പറ്റം ഗവേഷണ വിദ്യാർത്ഥികളും പരിപാടിയിൽ സംബന്ധിച്ചു.
കമ്പളക്കാട് രാസ്തയിൽ വെച്ചു നടന്ന പരിപാടിയിൽ എം. എസ്. എസ്, ആർ സ്റ്റാഫ്‌കളായ പാർവതി, വിപിൻ ദാസ്, രജിഷ ( ഡോക്യുമെന്റേഷൻ ), സജിത്ത് ( വിഷ്യുവൽ ഡോക്യൂമെന്റെഷൻ ), ദനേഷ് കുമാർ, രാജഗിരി കോളേജ് വിദ്യാർത്ഥിനികളായ ദിവ്യ, പ്രതിപ, സന എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *