May 18, 2026

കല്‍പ്പറ്റ നഗരസഭ : വികസന സെമിനാര്‍ നടത്തി

0
GridArt_20220523_1716302632.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : 14-ആം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നഗരസഭയുടെ വികസന സെമിനാര്‍ അഡ്വ ടി സിദ്ദിഖ് എംഎല്‍എ നിര്‍വ്വഹിച്ചു. പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ഇത്തരം പരിപാടികളില്‍ നിന്നും വരുന്ന വികസന നിര്‍ദ്ദേശങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ജനകീയ കാഴ്ചപ്പാട് ഉണ്ടാകണമെന്നും, അടിസ്ഥാന വികസനത്തിനൊപ്പം പുതുമയാര്‍ന്ന വിവിധ പദ്ധതികളും പരിപാടികളും ഉള്‍കൊള്ളിച്ചുള്ള നാളിതുവരെയുള്ള കല്‍പ്പറ്റ നഗരസഭയുടെ വികസന കാഴ്ചപ്പാട് സ്വാഗതാര്‍ഹമാണെന്നും, നഗരസഭയുടെ വികസന കാഴ്ചപ്പാടില്‍ എം എല്‍ എ എന്ന നിലയില്‍ എല്ലാ വിധ അനുകൂല നിലപാടും ഉണ്ടാകുമെന്നും എം എല്‍ എ അറിയിച്ചു. നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത വിഷയവതരണം നടത്തി, വികസനകാര്യാ സ്ഥിരംസമിതി ചെയര്‍മാന്‍ അഡ്വ ടി ജെ ഐസക് സ്വാഗതം ആശംസിച്ചും, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജൈന ജോയ്, അഡ്വ എ പി മുസ്തഫ, സരോജിനി ഓടമ്പത്ത്, സി കെ ശിവരാമന്‍, ജനപ്രതിനിധികള്‍, നഗരസഭ സെക്രട്ടറി കെ ജി രവീന്ദ്രന്‍, നഗരസഭ അസി. എഞ്ചിനീയര്‍ ബിജു വി ജി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സത്യന്‍, മറ്റു ഉദ്യോഗസ്ഥന്മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *