May 19, 2026

സൈക്ലിംഗ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

0
GridArt_20220524_0631532102.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : 
ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും, ജില്ലാ സൈക്ലിംഗ് അസോസിയേഷന്റേയും നേതൃത്വത്തിൽ സൈക്കിൾ ബഡീസിന്റേയും, ഗ്രാമിക കുട്ടമംഗലത്തിന്റേയും സഹകരണത്തോടെ നടത്തിവന്ന സൈക്ലിംഗ് സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ഉത്ഘാടനം ചെയ്തു. സൈക്ലിംങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ വൈസ്.പ്രസിഡണ്ട് സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. സാജിദ്.എൻ.സി, അയ്യൂബ്. പി.കെ, മിഥുൻ വർഗീസ്, സെബാസ്റ്റ്യൻ ചക്കാല ക്കൽ, സോളമൻ എൽ.എ അർജുൻ തോമസ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക മത്സരം സംഘടിപ്പിക്കുകയുണ്ടായി. വിജയി കൾക്കുള്ള സമ്മാനം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു വിതരണം ചെയ്തു. ക്യാമ്പ് വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച ഗ്രാമിക കുട്ടമംഗലം, സൈക്കിൾ ബഡീസ് എന്നീ ക്ലബുകൾക്ക് സൈക്കിൾ അസോസിയേഷന്റെ പ്രത്യേക ഉപഹാരം സ്പോർട്സ് കൗൺസിൽ വൈസ്.പ്രസിഡണ്ട് സലീം കടവൻ നൽകുകയുണ്ടായി. സൈക്ലിംഗ് കോച്ച് ഫിറോസ് അഹമ്മദിനെ വേദിയിൽ പ്രത്യേകം അനുമോദിക്കുകയുണ്ടായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *