June 10, 2026

കാര്യമ്പാടി സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ ഇടവക പരിശുദ്ധ കാതോലിക്ക ബാവക്ക് സ്വീകരണം നൽകി

0
GridArt_20220524_1013248062.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാര്യമ്പാടി : സമൂഹത്തിൽ ബലഹീന വിഭാഗത്തിൽ ഉള്ളവരെ ഉദ്ധരിക്കുവാനും കരുതുവാനുമുള്ള ആത്മ സമർപ്പണമാണ് ക്രിസ്തീയതയുടെ ഒരു മുഖം. ഇതാണ് ശേഷി ഉള്ളവർക്കു ദൈവം കൊടുത്തിട്ടുള്ള വലിയ ഉത്തരവാദിത്തമെന്ന് മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബാസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ പറഞ്ഞു. കാര്യമ്പാടി സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ ഇടവകയുടെ സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടവകമെത്രാപോലീ ത്ത എബ്രഹാം മാർ എപ്പിഫാനിയോസ് അധ്യക്ഷത വഹിച്ചു. വികാരി ഫാ.ടി.എം. കുര്യാക്കോസ്, കാര്യമ്പാടി കണ്ണാശുപത്രി സെക്രട്ടറി അബ്രഹാം മാത്യു കോർ എപ്പിസ്കോപ്പ, ഫാ.വർഗീസ് ജോർജ്ജ് മഞ്ഞള്ളൂർ,ഫാ.ബിജു പീറ്റർ,ഫാ.ജിൻസ് നേടിയവിള,ഫാ. എൻ.ഐ ജോൺ,ഫാ. കെ.കെ.വർഗീസ്, ഫാ. ബേബിജോൺ എന്നിവർ പ്രസംഗിച്ചു. സഭയുടെ ചാരിറ്റി വിഭാഗം നടത്തുന്ന സഹോദരൻ ഭവന ദാന പദ്ധതിയിലേക്കുള്ള ഇടവകയുടെ സംഭാവന ട്രസ്റ്റി ബൈജു ജേക്കബ്, സെക്രട്ടറി പി വി ജോസഫ് എന്നിവർ ചേർന്ന് നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *