April 18, 2024

കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കലക്ട്രേറ്റ് ധർണ്ണ നാളെ

0
Gridart 20220524 1245201322.jpg
കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 
കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യപകമായി കലക്ട്രേറ്റ് പടിക്കൽ 25 ന് ധർണ്ണയും മാർച്ചും നടത്തുന്നു.കേരളത്തിലെ ഇരുപതിനായിരത്തിലധികം വരുന്ന സഹകരണ പെൻഷൻകാർക്ക് വളരെ തുച്ഛമായൊരു സംഖ്യയാണ് ഇന്ന് പെൻഷനായി ലഭിക്കുന്നത് സർക്കാറിന് ഒരു സാമ്പത്തിക ബാധ്യ തയും ഈ കാര്യത്തിലില്ല. വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാർ അവരുടെ സേവനകാലത്ത് മാനേജ്മെന്റ് വിഹിതമായി നൽകിയ പ്രോവിഡന്റ് ഫണ്ട് പെൻഷൻ ബോർഡിൽ അടച്ചിട്ടുണ്ട്. അതിൽ നിന്നാണ് പെൻഷൻ കൊടുക്കുന്നത്. പെൻഷൻ ബോർഡിന്റെ ഭരണ ചിലവു വരെ ഈ ഫണ്ടിൽ നിന്നാണ്. സഹകരണ ജീവനക്കാർക്ക് ഏകീകൃതമായ ഒരു ശമ്പള ഘടന നടപ്പിലായത് 1-1-74 മുതലാണ്. എന്നിട്ടും നീണ്ട 21 വർഷങ്ങൾ സമരം ചെയ്തു നേടിയെടുത്തതാണ് 1995 ൽ നടപ്പിലായ പെൻഷൻ പദ്ധതി. പിന്നീട് പലവട്ടം നടത്തിയ സമരങ്ങളുടെ ഫലമായി ചെറിയ ഒരു സംഖ്യ ക്ഷാമബത്തയായി അനുവദിച്ചു. ആയത് 2021 ലെ പെൻഷൻ പരിഷ്ക്കരണത്തിന്റെ ഭാഗ മായി ഡ.എ.പെൻഷനിലേക്ക് ലയിപ്പിച്ച് ഡി.എ.നിർത്തലാക്കി. ഭാവിയിൽ ഡി.എ.വർദ്ധനവ് ആവശ്യ പ്പെടാതിരിക്കാൻ സർക്കാർ തന്ത്രപൂർവ്വം മെനഞ്ഞെടുത്ത ഒരു നിയമമാണിത്. ഇതിൽ പ്രതിഷേധിച്ചും മറ്റ് ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്നുമായി 2022 മെയ് 25 ന് സംസ്ഥാനത്തെ എല്ലാ കലക്ട്രേറ്റു പടിക്കലും ധർണ്ണയും മാർച്ചും നടത്തുന്നുണ്ട്. വയനാട് ജില്ലയിലെ ധർണ്ണ സഹകരണ വികസന ക്ഷേമനിധി ചെയർമാൻ സി.കെ. ശശീന്ദ്രൻ ഉത്ഘാടനം ചെയ്യുന്നതാണ്. ധർണ്ണയിൽ അഭിവാദ്യം അർപ്പിച്ചു കൊണ്ട് വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിക്കും – കൽപ്പറ്റ മുൻസിപ്പൽ ഓഫീസ് പരിസരത്തു നിന്നും ജാഥയായി വന്നാണ് ധർണ്ണ നടത്തുന്നത്.നിർത്തലാക്കിയ ക്ഷമബത്ത പുനഃസ്ഥാപിച്ച് സഹകരണ ജീവനക്കാർക്ക് ഡി.എ.പരിഷ്ക്കരി ക്കുമ്പോൾ പെൻഷൻകാർക്കും ബാധകമാക്കുക,
. മിനിമം പെൻഷൻ 8,000/- രൂപയായി വർദ്ധിപ്പിക്കുക. , മെഡിക്കൽ എയിഡ് 1,000/- രൂപയായി വർദ്ധിപ്പിക്കുക.,
സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സഹകരണ പെൻഷൻകാർക്കും ബാധകമാക്കുക, സഹകരണ പെൻഷൻ ബോർഡിൽ പെൻഷൻകാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തുക,സഹകരണ പെൻഷൻകാർക്ക് ശമ്പള പരിഷ്ക്കരണം നടത്തുമ്പോൾ സഹകരണ പെൻഷൻകാരുടെ പെൻഷനും വർദ്ധിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *