ആദിവാസി പുനരധിവാസ പദ്ധതി ; ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി വിലയ്ക്ക് നല്‍കുന്നതിന് ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാഹന ഗതാഗതം, വൈദ്യുതി, കുടിവെള്ള ലഭ്യത തുടങ്ങിയ സൗകര്യമുള്ള ഭൂമി വില്‍ക്കാന്‍ തയ്യാറുള്ള ഭൂവുടമകള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരേക്കര്‍ വരെ വിസ്തൃതിയുള്ള ആദായമുള്ളതും നിരപ്പായതുമായ ഭൂമിയാണ് പരിഗണിക്കുക. സ്ഥലം ഉടമകള്‍ വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്മെന്റ് പ്ലീഡറില്‍ നിന്നുള്ള സ്‌ക്രൂട്ടണി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പ്പനയ്ക്ക് തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഭൂമി വില്‍ക്കാന്‍ തയ്യാറുള്ളവര്‍ ഭൂമിയുടെ രേഖകള്‍ സഹിതം ജില്ലാ ഐ.റ്റി.ടി.പി ഓഫീസില്‍ ജൂണ്‍ 6 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04936 202251
Leave a Reply