March 29, 2024

പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം

0
Img 20220320 065110.jpg
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മേപ്പാടി, കല്‍പ്പറ്റ (മുണ്ടേരി), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളിലാണ് ട്യൂട്ടര്‍മാരെ നിയമിക്കുന്നത്. പിണങ്ങോട്, മേപ്പാടി പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പാര്‍ടൈം ട്യൂട്ടര്‍ ഇംഗ്ലീഷ് 1 ഒഴിവ്. യോഗ്യത-ബി.എ. ഇംഗ്ലീഷ് വിത്ത് ബിഎഡ്. പാര്‍ടൈം ട്യൂട്ടര്‍ സയന്‍സ് 1 ഒഴിവ്. യോഗ്യത ബി.എസ്.സി. വിത്ത് ബി.എഡ്. പാര്‍ടൈം ട്യൂട്ടര്‍ കണക്ക് 1 ഒഴിവ്. യോഗ്യത ബി.എസ്.സി കണക്ക് വിത്ത് ബി.എഡ്. പട്ടിക വര്‍ഗ്ഗക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും നിയമനത്തില്‍ മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ നിയമനം ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ വാര്‍ഡന് മെയ് 31 നകം നല്‍കണം. വെള്ളക്കടലാസില്‍ തയ്യാറാക്കുന്ന അപേക്ഷയില്‍ വ്യക്തമായ വിലാസം, വിദ്യാഭ്യാസ യോഗ്യത, നിയമനം ആഗ്രഹിക്കുന്ന സ്ഥാപനം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *