April 24, 2026

മേൽക്കൂര മഴവെള്ള സംഭരണത്തിന്റെ അളവ് കണക്കാക്കുന്ന ഓൺലൈൻ സംവിധാനം പുറത്തിറക്കി

0
IMG_20220528_124449.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് : ജലവിഭവ വികസന വിനിയോഗ കേന്ദ്രം (CWRDM)മേൽക്കൂരയിൽ നിന്ന് സംഭരിക്കാവുന്ന മഴ വെള്ളത്തിന്റെ പരമാവധി അളവ് കണക്കാക്കാൻ സഹായിക്കുന്ന ഓൺലൈൻ ഇന്റർഫേസ്  പുറത്തിറക്കി. മഴവെള്ള  സംഭരണം നടത്താൻ ഉദ്ദേശിക്കുന്ന  സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം,ഭവനത്തിന്റെ  മേൽക്കൂരയുടെ നീളം, വീതി, നിർമ്മിക്കാനുപയോഗിച്ച വസ്തു, കുടുംബത്തിലെ ആളുകളുടെ എണ്ണം, ജല ദൗർഭല്യം അനുഭവപ്പെടുന്ന മാസങ്ങളുടെ എണ്ണം എന്നീ വിശദാംശങ്ങൾ നൽകിയാൽ നിർദ്ദിഷ്‌ട സ്ഥലത്തെ മഴയെക്കുറിച്ചുള്ള വിശദാംശങ്ങൾ അപഗ്രഥിച് ഒരു വാർഷിക ജലപാതത്തിലെ വിവിധ സീസണുകളായ തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലം (ജൂൺ- സെപ്തംബർ), വടക്ക്-കിഴക്കൻ മൺസൂൺ കാലം (ഒക്‌ടോബർ-നവംബർ),ശീതകാലം – വേനൽകാലം (ഡിസംബർ-മെയ്) എന്നീ സമയക്രമങ്ങളിൽ ശേഖരിക്കാൻ കഴിയാവുന്ന ജലത്തിന്റെ പരമാവധി അളവ് കണക്കാക്കുന്നു. കേരളത്തിൽ താമസിക്കുന്ന ഒരു കുടുംബത്തിന് അവരുടെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിർമിക്കേണ്ട സംഭരണ ടാങ്കിന്റെ വ്യാപ്‌തിയും ഈ ഓൺലൈൻ പോർട്ടലിലൂടെ ലഭ്യമാണ്. സി.ഡബ്യു ആർ .ഡി.എം സയന്റിസ്റ്റ് പ്രജിത്ത് വി രൂപകൽപ്പന ചെയ്ത ഈ പോർട്ടൽ ഉടൻ തന്നെ CWRDM ഔദ്യോഗിക വെബ്ബ് സൈറ്റിൽ ലഭ്യമാവും വെബ്സൈറ്റ് വിലാസം www.cwrdm.org
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *