April 25, 2024

ഇന്റര്‍ കോളേജ് പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവ. കോളേജിന് കിരീടം

0
Img 20220601 Wa00572.jpg
മാനന്തവാടി: മാങ്ങാട്ടുപറമ്പിൽ നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവ. കോളേജ് രണ്ട്സ്വര്‍ണ്ണവും, മൂന്ന് വെള്ളിയും, മൂന്ന് വെങ്കലവും നേടി കിരീടം സ്വന്തമാക്കി. ക്യാപ്റ്റന്‍ അഭിജിത് (86കിലോ), റിച്ചാര്‍ഡ് (71 കിലോ ) എന്നിവര്‍ സ്വര്‍ണ്ണവും, ആഷ്ബിന്‍ (75 കിലോ), അഭിജിത് സി. ആര്‍ (59കിലോ ), അരുണ്‍ പി എ (കിലോ) എന്നിവര്‍ വെള്ളി മെഡലും, റഫ്‌നാസ് (48 കിലോ), ജസ്റ്റിന്‍ (92 കിലോ ), റോഷ്ബിന്‍ ( 92 കിലോ ) എന്നിവര്‍ വെങ്കല മെഡലും കരസ്ഥമാക്കി. ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരു കോളേജ് കേരളത്തിലെ ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റി നടത്തുന്ന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാവുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *