August 30, 2026

പ്രൗഢമായി ട്രൈബല്‍ നഴ്സറി സ്കൂള്‍ പ്രവേശനോത്സവം

0
GridArt_20220602_1806473782.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: തലയില്‍ വര്‍ണ്ണത്തൊപ്പികളണിഞ്ഞും ബലൂണുകളും കൊച്ചു സമ്മാനങ്ങളും കൈകളില്‍ പിടിച്ചും മധുരം നുകര്‍ന്നും പിഞ്ചു ബാല്യങ്ങളുടെ മനസ് നിറച്ച തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ട്രൈബല്‍ നഴ്സറി സ്കൂള്‍ പ്രവേശനോത്സവം ഏറെ ഹൃദ്യമായി. 
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി സമ്മാന വിതരണം നടത്തി. 
ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെ ട്രൈബല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് ട്രൈബല്‍ നഴ്സറി സ്കൂള്‍. തരിയോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ആന്‍റണി, മെമ്പര്‍മാരായ ചന്ദ്രന്‍ മടത്തുവയല്‍, പുഷ്പ മനോജ്, സിബിള്‍ എഡ്വേര്‍ഡ്, പ്രൊമോട്ടര്‍ വിശ്വന്ത് മടത്തുവയല്‍, ബിന്ദു ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി കെ ഗണേഷ്കുമാര്‍ സ്വാഗതവും അധ്യാപിക ശോഭന ടീച്ചര്‍ നന്ദിയും പറഞ്ഞു. പ്രദേശവാസികള്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *