സഹകരണ വകുപ്പിൽ അനധികൃത സ്ഥലമാറ്റം
മാനന്തവാടി : വകുപ്പിൽ ഓൺ ലൈൻ ട്രാൻസ്ഫർ സംവിധാനം നടപ്പിലാക്കാനിരിക്കെ ട്രിബ്യൂണൽ ഉത്തരവും സർക്കാർ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ട് മാനന്തവാടി അസി. ഡയറക്ടർ ഓഫീസിൽ നിന്നും സീനിയർ ആഡിറ്ററെ തിരുവനതപുരം മിൽമ ഡെപൂട്ടി ആഡിറ്റ് ഡയറക്ടറുടെ കീഴിലേയ്ക്ക് മാറ്റിയ നടപടി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ശക്തമായി
പ്രധിഷേധിച്ചു.. വർഷത്തെ ആഡിറ്റ് പൂർത്തിയാവാൻ ദിവസങ്ങൾ മാത്രമിരിക്കെയുള്ള സ്ഥലം മാറ്റം ജിവനക്കാരുടെ ആത്മവീര്യം തകർക്കാനും സംഘങ്ങളുടെ നിയമാനുസൃത ആഡിറ്റ് പൂർത്തികരണത്തിനും തടസ്സപ്പെടുത്തുകയാണ്. സ്ഥലമാറ്റ ഉത്തരവ് റദ്ദ് ചെയ്യണമെന്നും നിഷ്പക്ഷ ആഡിറ്റിന് സാഹചര്യമൊരക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് സതീഷ് കുമാർ പി., സെക്രട്ടറി പ്രോമിസൺ പി.ജെ., ട്രഷറർ സന്ദാനന്ദൻ കെ.കെ, പ്രിയേഷ് സി.പി എന്നിവർ പ്രസംഗിച്ചു.
Leave a Reply