April 25, 2024

വള്ളിയൂർകാവ് മഹോത്സവം എക്സിബിഷൻ ട്രേഡ് ഫെയർ ലേലത്തിൽ ക്രമകേട്

0
Img 20220607 Wa00312.jpg
മാനന്തവാടി : മാനന്തവാടി ശ്രീ വള്ളിയൂർകാവ് മഹോത്സവം എക്സിബിഷൻ ട്രേഡ് ഫെയർ ലേലത്തിൽ ക്രമകേട്. ഉത്സവം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ലേല തുക മലബാർ ദേവസ്വത്തിന് ലഭിച്ചില്ല. കാരറുകാരൻ നൽകിയ ചെക്കും മടങ്ങി. വിജിലൻസ് അന്വേഷണം വേണമെന്ന് ബി.ജെ.പി. അതെ സമയം തുക ലഭിക്കാത്തതു  സംബന്ധിച്ച്  നിയമനടപടി സ്വീകരിച്ചു വരുന്നതായി ദേവസ്വം.

ഈകഴിഞ്ഞ മാർച്ചിൽ നടന്ന വള്ളിയൂർക്കാവ് മഹോത്സവത്തിന്റെ എക്സിബിഷൻ ട്രേഡ് ഫെയർ ലേലത്തിലാണ് ക്രമകേട് നടന്നത്. ലേല തുക ലേലം കൊണ്ടതിന് ശേഷം തുക അടച്ചാൽ മാത്രമെ മറ്റ് നടപടികളിലേക്ക് കടക്കാപറ്റു എന്നാൽ ഒരു രൂപ പോലും അടക്കാതെ എക്സിറ്റിബിഷൻ ട്രേഡ് ഫെയർ നടന്നു എന്ന് മാത്രമല്ല ഉത്സവം കഴിഞ്ഞ് മാസം മൂന്നായിട്ടും ഒരു രൂപ പോലും ദേവസ്വത്തിന്റെ അകൗണ്ടിലേക്ക് എത്തിയില്ല എന്നതാണ് വാസ്തവം. ഉത്സവം മാർച്ച് 28 ന് കഴിഞ്ഞപ്പോൾ മാർച്ച് 30 ന് കരാറുകാരൻ ചെക്ക് നൽകിയത് എകൗണ്ടിൽ പൈസ ഇല്ലാത്തതിനാൽ മടങ്ങുകയും ചെയ്തു. ഉദ്യോഗസ്ഥരെ നോക്കുത്തിയാക്കി ട്രസ്റ്റിമാരാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും ക്രമകേട് വിജിലൻസ്  അന്വേഷിക്കണമെന്നും ബി.ജെ.പി. വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലേലത്തിൽ ക്രമകേട് മാത്രമല്ല ദേവസ്വത്തിന്റെ തുക സി.പി.എം ഭരിക്കുന്ന ബാങ്കിലേക്കും സൊസൈറ്റിയിലേക്കും നടപടിക്രമങ്ങൾ മറികടന്ന് ഭീമമായ തുക നിക്ഷേപിച്ചതായും ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ഷിംജിത്ത് കണിയാരം, കെ. ശരത്ത് കുമാർ, ഇ.എ മഹേഷ്, നിഥീഷ് ലോക നാഥ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *