അഡ്വ: ടോമിയുടെ മരണം : പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് വാഗ്ദാനം നൽകിയ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ജനതാദൾ (എസ് ) വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
പുൽപ്പള്ളി : അഡ്വ: ടോമിയുടെ മരണത്തെത്തുടർന്ന് പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും, സമര സമിതിക്കും ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു .അത് പാലിക്കപ്പെടാത്തതിനാൽ ജനതാദൾ (എസ്) പ്രക്ഷോഭം നടത്തി.സർഫാസി നിയമം മൂലം ബാങ്കുകൾ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും, കേന്ദ്രസർക്കാർ സർഫാസി നിയമം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജൂൺ 13- ആം തീയതി മുതൽ വയനാട് ജില്ലയിലെ മുഴുവൻ സൗത്ത് ഇന്ത്യൻ ബാങ്ക്കളുടെ മുൻപിലും ഇടതുപക്ഷ കർഷക സംഘടനകൾ നടത്തുന്ന സമരത്തിന് പാർട്ടി പൂർണപിന്തുണ പ്രഖ്യാപിച്ചു.ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് മുള്ളൻ മട അധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി ബെന്നി കുറുംമ്പാലക്കാട്ട്, ജില്ലാ വൈസ് പ്രസിഡന്റ് എ .ജെ കുര്യൻ, സുബൈർ കടന്നോളി, പി.കെ ബാബു, അസീസ് മാനന്തവാടി, ബൈജു ഐസക് , ഇന്ദിരാ സുകുമാരൻ, നിസാർ പള്ളിമുക്ക്, ബാബു മീനം കൊല്ലി, ടി.ഡി ജോസ്, കെ. വി കുര്യാക്കോസ്, രാജൻ ഒഴക്കോടി എന്നിവർ പ്രസംഗിച്ചു.
Leave a Reply