April 29, 2024

വൈ. എം. സി. എ പരിസ്ഥിതി സംരക്ഷണ ബോർഡ് പച്ചക്കറി തൈ വിതരണം നടത്തി

0
Img 20220608 Wa00042.jpg
പുൽപ്പള്ളി : വരും തലമുറയെ വിഷ രഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈകൾ വിതരണവും, ബോധവൽക്കരണവും വൈ.എം സി എ കേരള പരിസ്ഥിതി സംരക്ഷണ ബോർഡിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ പെരിക്കല്ലൂർ ഗവ : യു.പി സ്കൂളിൽ വെച്ച് തുടക്കം കുറിച്ചു.മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.എബി പൂക്കൊമ്പേൽ ( ചെയർമാൻ വൈ.എം.സി.എ കേരള റീജിയണൽ പരിസ്ഥിതി ബോർഡ് ) അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.ജയ ദാസ് സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി ബെന്നി ആശംസകളും അർപ്പിച്ചു.വാർഡ് മെമ്പർമാരായ ജോസ് നെല്ലേടം, ജിശ്ര മുനീർ , കലേഷ്, വൈ.എം.സി.എ ജില്ലാ ചെയർമാൻ ബിജു തിണ്ടി യത്ത് , മാത്യു മത്തായി ആതിര ( വൈ.എം.സി.എ വൈത്തിരി പ്രൊജക്റ്റ് ), ജെയിംസ് മാസ്റ്റർ എന്നിവരും പ്രസംഗിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *