വയനാട് ഡിജിറ്റലിലേക്ക് : പദ്ധതി ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : 2022 ഓഗസ്റ്റ് 15 ന് സംസ്ഥാനം മുഴുവനായും 100% ഡിജിറ്റലായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'വയനാട് ഡിജിറ്റലിലേയ്ക്ക് '. റിസര്‍വ്വ് ബാങ്കിന്റെയും , എസ്.എല്‍.ബി.സി കേരളയുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനഭരണകൂടത്തിന്റെ സഹകരണത്തോടെ ലീഡ് ബാങ്ക് ആണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ വിവിധ ബാങ്കുകളിലെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളെയും ഏതെങ്കിലും ഒരു ഡിജിറ്റല്‍ സേവനമെങ്കിലും ഉപയോഗിക്കാന്‍ പര്യാപ്തമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചെറുകിട തെരുവോര കച്ചവടക്കാര്‍ , ഓട്ടോ ടാക്‌സി തൊഴിലാളികള്‍ എന്നിങ്ങനെ ചെറിയ തുകകള്‍ കൈമാറ്റം ചെയ്യുന്ന ഒരു വലിയ സമൂഹത്തെ ആധുനിക പണമിടപാട് മാര്‍ഗ്ഗങ്ങളിലേയ്ക്ക് കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.ഡെപ്യൂട്ടി കളക്ടര്‍ അജീഷ് കെ ഗുണഭോക്താവിന് ക്യു ആര്‍ കോഡ് നല്‍കികൊണ്ട് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ അക്കൗണ്ടുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നു ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിബിന്‍ മോഹന്‍ പറഞ്ഞു.
റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ രഞ്ജിത്ത് ഇ. കെ 'റോഡ്മാപ്പ് ഓണ്‍ ഡിജിറ്റലൈസേഷന്‍' എന്ന വിഷയത്തില്‍ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മണിലാല്‍. ആര്‍, കനറാ ബാങ്ക് സൗത്ത് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സത്യപാല്‍ വി. സി, നബാര്‍ഡ് ഡി ഡി എം ജിഷ വി, പ്രമുഖ ബാങ്കുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply